Welcome!


അക്ഷയ ഇ സെന്‍ററുകളുടെ ഉടമകളായ സംരംഭകരേ

സ്വാഗതം.

താങ്കളുടെ അക്ഷയ കൂടുതല് മെച്ചപ്പെടുത്തണം എന്നു ആഗ്രഹിക്കുന്നു എങ്കില്‍ തുടര്‍ന്നു വായിക്കുക.

akshayapta.blogspot.in (അക്ഷയ പത്തനംതിട്ട) എന്ന ബ്ലോഗിലൂടെ 2008 മുതല്‍ അക്ഷയ സംരംഭകര്‍ക്ക് എന്നാലാവുന്ന സഹായം നല്കുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്.

അക്ഷയ ബിസ്സിനസ്സ്ടിപ്സ് എന്ന സൈറ്റിലൂടെ  നല്കിയകാര്യങ്ങള് നടപ്പാക്കുന്നതിലും പിന്തുടരുന്നതിലും സംരംഭകര്ക്ക് ഉണ്ടായ ബുദ്ധിമുട്ടു മനസ്സിലാക്കികൊണ്ട് കുറേക്കൂടി മെച്ചപ്പെട്ട രീതിയില് നേരിട്ട് സേവനം നല്കുന്നതിന് ഞങ്ങള് തയ്യാറായിരിക്കുന്നു. 

സംരംഭകരെ ബിസ്സിനസ്സില്‍ സഹായിക്കുകയും ബിസ്സിനസ്സ് വര്‍ദ്ധിപ്പിക്കുകയും അക്ഷയ കേന്ദ്രം ഒരു ലാഭകരമായ ബിസ്സിനസ്സ് കേന്ദ്രമാക്കി മാറ്റുകയും അടിമുടി ഒരു പ്രൊഫഷണല് രീതി അക്ഷയ നടത്തിപ്പില് കൊണ്ടു വരുന്നതിനും
വേണ്ടി ഞങ്ങള്‍ നിങ്ങളെ സഹായിക്കും.

നിങ്ങളുടെ സെന്‍ററിലെത്തി  പഠനം നടത്തുകയും നിങ്ങള് ഇതുവരെ ചെയ്യാത്ത ബിസ്സിനസ്സ് നിങ്ങളുടെ സെന്‍ററില്‍ ചെയ്യുകയും പരിശീലനം നല്കുകയും ചെയ്യും

മാത്രമല്ല തുടര്ന്നും എല്ലാ വിധ ബിസ്സിനസ്സ് സഹായവും നല്കും.

ഞങ്ങളുടെ 20 വര്‍ഷത്തെ പരിചയസമ്പത്തും അക്ഷയ നടത്തിപ്പില് 13 വര്ഷത്തെ പരിചയവും കേരളത്തിലെ മികച്ച സംരംഭകരുടെ പിന്തുണയും  നിങ്ങള്‍ളുടെ നേട്ടത്തിന് ഉപയോഗിക്കാം.

അക്ഷയ ലാഭമല്ല എന്ന പരിഭവം ഇനി ഉണ്ടാവില്ല.

ഇപ്പോള്‍ അക്ഷയയില്‍ വരുന്നവര്‍ ആവശ്യപ്പെടുന്ന സര്‍വ്വീസുകള്‍ നല്കുക  എന്ന രീതിയാണ് എല്ലാവരെയും പോലെ താങ്കളും സ്വീകരിച്ചിരിക്കുന്നത് എങ്കില്‍ ഞങ്ങളുടെ ബിസ്സിനസ്സ് ടിപ്പുകളിലുടെ , പുതിയ ബിസ്സിനസ്സ് രീതികളിലൂടെ ഇതിനു മാറ്റം വരുത്താന്‍ കഴിയും.

സേവനമേഖലയിലെ നൂതനമാര്‍ഗ്ഗമായ Linked Business, Customised Business, Hided Business എന്നിവ  എങ്ങനെ താങ്കളുടെ ബിസ്സിനസ്സ് നേട്ടത്തിനായി ഉപയോഗിക്കാം എന്നു  പ്രായോഗിക നിര്‍ദ്ദേശങ്ങളിലൂടെ ഞങ്ങള്‍ കാണിച്ചു തരുന്നു.

ഒരു അക്ഷയ സെന്‍ററിനെ Service Centre എന്നതിനു പകരം Business Centre എന്നാക്കി മാറ്റുന്ന ഐഡിയകളാണ് ഞങ്ങള്‍ നല്കുക.

 Register yourself (രജിസ്റ്റര്‍)